Triprangode Temple

തൃപ്രങ്ങോട് മഹാശിവ ക്ഷേത്രം

Previous slide
Next slide

തൃപ്രങ്ങോട് മഹാശിവ ക്ഷേത്രം

പുരാണ കഥകളുമായി ബന്ധപ്പെട്ട പ്രസിദ്ധമായ ഈ ക്ഷേത്രം തിരൂര്‍ താലുക്കില്‍ തൃപ്രങ്ങോട് പഞ്ചായത്തില്‍ പടിഞ്ഞാറ് ദര്‍ശനമായി സ്ഥിതി ചെയ്യുന്നു.തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഇവിടേക്ക് എട്ടു കിലോമീറ്ററും കുറ്റിപ്പുറത്തുനിന്നും പത്തു കിലോമീറ്ററും ദൂരമേയുള്ളൂ. തൃപ്രങ്ങോട് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ മൂന്നു ക്ഷേത്രങ്ങളില്‍ ഒന്നാണിത്. മറ്റുള്ള ക്ഷേത്രങ്ങള്‍ ആലത്തിയൂര്‍ ഹനുമാന്‍ കാവ് , ചമ്രവട്ടം അയ്യപ്പക്ഷേത്രം.

News & Events

പ്രത്യേകതകള്‍

ഗജ പൃഷ്ഠാകൃതിയില്‍ ഇരുനിലയില്‍ പണിത് ചെമ്പ്മേഞ്ഞിട്ടുള്ള ശ്രീ കോവിലിനുള്ളില്‍ കാലസംഹാരത്തിന് ശേഷം ശ്രീ പരമേശ്വരന്‍ മൃത്യുഞ്ജയനായി ഭൂലോകവാസികള്‍ക്ക് ഇഷ്ടവരപ്രദായകനായി പടിഞ്ഞാറ് ദര്‍ശനത്തില്‍ വാണരുളുന്നു.നാലമ്പലം,ബലിക്കല്‍പുര ,ആനപ്പന്തല്‍,ഗോപുരം,ചുറ്റുമതില്‍,കുളങ്ങള്‍ തുടങ്ങിയവയുള്ള എല്ലാ ക്ഷേത്ര ഭാഗങ്ങളും ഉണ്ട്.ഗണപതി,ദക്ഷിണാമൂര്‍ത്തി, ശ്രീപാര്‍വ്വതി , ഋഷഭം, ശാസ്താവ്, ഗോശാലകൃഷ്ണന്‍, വേട്ടക്കൊരുമകന്‍ എന്നീ ഉപദേവ പ്രതിഷ്ഠകളും ഉണ്ട്. ക്ഷേത്ര മതില്‍ക്കകത്ത് കാണുന്ന തീര്‍ത്ഥങ്ങള്‍ പൂര്‍വ്വികരായ സിദ്ധന്‍മാരുടെ യജ്ഞകുണ്ഠങ്ങൾ പില്‍ക്കാലത്ത് കുളങ്ങളായി പരിണമിചിട്ടുള്ളതാണ്. ശിവരാത്രിനാളില്‍ ക്ഷേത്രത്തിലെത്തി പ്രദക്ഷിണവീഥിയില്‍ അപസ്മാര യക്ഷനെ ചവിട്ടിനില്‍ക്കുന്ന മഹാദേവനെ സ്പര്‍ശിക്കാതെ ക്ഷേത്രത്തിനു ചുറ്റുമായി ശയനപ്രദക്ഷിണം നടത്തുക എന്നുള്ളത് പ്രധാനമാണ്. ക്ഷേത്രത്തിലെത്തുന്ന ഭക്തന്മാര്‍ തങ്ങളുടെ ഇഷ്ടകാര്യ സിദ്ധിക്കായി മൃത്യുഞ്ജയഹോമം , ശംഖാഭിഷേകം, ധാര, ഉമാമഹേശ്വര പൂജ, നവഗ്രഹപൂജ, സന്താനലബ്ധിക്കായി തൊട്ടിലും കുട്ടിയും സമര്‍പ്പണം എന്നീ വഴിപാടുകള്‍ നടത്തുന്നു.